2008, ഫെബ്രുവരി 17, ഞായറാഴ്‌ച

പുഴു കടിച്ച ഇല

ഒരു തണുത്ത ഞായറാഴ്ച.

ഭൂരിഭാഗവും പുഴു തിന്നു തീര്‍ത്ത ഇല നില്ക്കുന്ന മരത്തിനടിയിലൂടെ ഒരു ഒച്ച്‌ ഇഴഞ്ഞു പോകുന്നത്, ഇന്നലെ കണ്ടത് മനസ്സില്‍ ഓടിയെത്തി. ബാക്കി നിങ്ങള്‍ സഹിച്ചാലും..
[വീഡിയോയില്‍ ഞെക്കിയാല്‍, ഇലയെ കാണാനും 5.1 ഡിജിറ്റല്‍ ഡോള്‍ബി റെക്കോര്‍ഡിങ്ങില്‍ ഉള്ള ആലാപനം കേള്‍ക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതു സത്യസന്ധന്റെ ഉള്ളിലും ഒരു ചെറിയ കള്ളത്തരം ഉണ്ടാകും എന്ന് നെല്‍സന്‍ മണ്ടേലയുടെ അനിയന്‍ വല്‍സന്‍ മണ്ടേല പറഞ്ഞതു സത്യം. അതിനാല്‍ ട്യൂണ്‍ ഒന്നു മോഷ്ടിക്കേണ്ടി വന്നു. ജീവിക്കാന്‍ വേണ്ടി ക"പി" ഒരു തസ്കരന്‍ കൂടി ആയി. വീഡിയോ എന്ന് കേട്ടപ്പോഴേക്കും നാണം കൊണ്ടു തന്റെ കവചത്തിനുള്ളില്‍ കയറി ഒളിച്ചതിനാല്‍, ഒച്ചിനെ വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയില്ല ]




പുഴു കടിച്ചോരിലയെ ഓര്‍ത്ത് ചെവി ചൊറിഞ്ഞു നിന്നു ഞാന്‍
മണ്ണില്‍ വീണലിയുവാന്‍ കൊതിക്കുമിലയെ കണ്ടു ഞാന്‍
ഭൂതകാലശോഭയോര്‍ത്തു തുള്ളും ഹൃദയം ഇലയുടെ
തണല്‍ കൊടുത്ത കാലമോര്‍ത്തു തുള്ളും ഹൃദയം ഇലയുടെ

ചിങ്ങമാസപ്പുലരിയില്‍ പിറന്നുവീണ ആ ഇല
പൂവുകള്‍ക്ക് തോഴനായി കൂട്ട് നിന്ന ആ ഇല
കൊച്ചുകാറ്റില്‍ മൂളിപ്പാട്ടു പാടിയാടി നില്‍ക്കവേ
ഉള്ളില്‍ ചൊല്ലി സുന്ദരം, ഈ ഭൂമിയെത്ര മോഹനം

അമ്മയാം ചെടിക്കുവേണ്ടി രാവൊഴികെ മുഴുവനും
സൂര്യനെ തുറിച്ചു നോക്കി വാടിപ്പോയി ജീവിതം
ഭംഗി മങ്ങി ശാഖയില്‍ അടിയിലായ് ഇരിക്കവേ
ഉള്ളില്‍ ചൊല്ലി സങ്കടം, ഈ വീഴ്ച്ചയെത്ര ഭീകരം

ഭാവിയെന്ന ജയിലുമോര്‍ത്തു മൂകമായി തേങ്ങവേ
ചെടിയില്‍ നിന്നും വേര്‍പ്പെടുത്താന്‍, കെഞ്ചി കാറ്റിനോടില
എന്നിലോടി ചിന്തകള്‍, ഏവരും വെറും ഇല
തള്ളി തള്ളി നീങ്ങുന്നു, ജീവിതം ഒരൊച്ചു പോല്‍.



6 അഭിപ്രായങ്ങൾ:

Manoj | മനോജ്‌ പറഞ്ഞു...

ആഹാ‍... എന്തു സ്റ്റൈല്ലന്‍ കവിത! കൊള്ളാം ... ഇതുപോലൊരു നല്ല അഞ്ചാറു പുട്ടുകള്‍.. .er... കവിതകള്‍... പോരട്ടങ്ങനെ പോരട്ടേ!! :)

puTTuNNi പറഞ്ഞു...

മനോജ്, നന്ദ്രി...
കവിത/കഥ സ്റ്റോക്ക് ഒക്കെ തീരാറായി. പുട്ട് വേണേല്‍ റെഡി ആക്കാം

അനില്‍ ആദിത്യ പറഞ്ഞു...

"വ്യത്യസ്തനാമൊരു കവിയാം പുട്ടുണ്ണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!!!"
ഇപ്പോഴല്ല ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കലാലയ ജീവിത കാലത്ത്‌.

puTTuNNi പറഞ്ഞു...

അനില്‍, നന്ദ്രി.. മാഷേ..

Unknown പറഞ്ഞു...

സന്തോഷ് ഇത് ഞാന്‍ പ്രതീക്ഷിച്ചില്ല...അതും സംഭവിച്ചു. Commentan njan allallaa..Vennnekil criticism avam....

puTTuNNi പറഞ്ഞു...

ഹല്ലോ സൌദ, ക്രിറ്റിസിസം പോരട്ടെ...