100000GM - 100000 Good Morning
63214GN - 63124 Good Night
36500HBD - 36500 Happy Birthday
12000HMA - 12000 Happy Marriage Anniversary
5000HC - 5000 Heartfelt Condolences
1500HNY - 1500 Happy New Year
1200HID - 1200 Happy Independence Day
1000HO - 1000 Happy Onam
1000MC - 1000 Merry Christmas
750HV - 750 Happy Vishu
500HE - 500 Happy Eid
312HD - 312 Happy Diwali
300HN - 300 Happy Navarathri
300HRD - 300 Happy Republic Day
100HGY - 100 Happy Gandhi Jayanthi
ഏറ്റവും എളുപ്പമായി എന്നും അയക്കാവുന്ന ഒരു മെസ്സേജാണ് Good Morning.. കിടക്കയിൽ കിടന്നുകൊണ്ട് തന്നെ, കണ്ണ് തുറന്ന ഉടനെ അയക്കാവുന്ന മെസ്സേജ്.. ഇതയക്കാൻ പല്ലു പോലും തേക്കേണ്ട ആവശ്യമില്ല. ഏകദേശം ഒരു ലക്ഷത്തോളം Good Morning കിട്ടുന്പോൾ Good Night ന്റെ എണ്ണം കുറഞ്ഞ് വെറും 63214 എണ്ണം മാത്രം.. രാത്രി രണ്ടെണ്ണമടിച്ച് ഫ്ളാറ്റായിക്കഴിഞ്ഞാൽ പിന്നെ മെസ്സേജ് വിടാനുള്ള ശക്തി കുറയുന്നതായിരിക്കണം ഇതിന് കാരണം.
ആളുകൾ Happy New Year മെസ്സേജ് അയക്കണ കണ്ടാൽ തോന്നും.. ഇന്നത്തോടെ ഈ ലോകമവസാനിച്ചു.. നാളെ പുതിയ എന്തോ ഉണ്ടാവുമെന്ന്.. നാളെയും സൂര്യൻ കിഴക്കു തന്നെയുദിക്കും... പട്ടിയുടെ വാല് എന്നത്തേയും പോലെ വളഞ്ഞിരിക്കും... നമ്മളീ മെസ്സേജുകളൊക്കെ അയച്ചുകൊണ്ടേയിരിക്കും...
ഈ മെസ്സേജ് പ്രളയം തുടങ്ങിയത്.. എല്ലാവർക്കും ഒരു 45 വയസ്സ് കഴിഞ്ഞതിന് ശേഷമാണെന്നാണ് എനിക്ക് തോന്നുന്നത്. 40 - 45 വയസ്സ് വരെ എല്ല്ലാവരും കുട്ടികളുടെ കാര്യത്തിലും മറ്റുമൊക്കെയായി വെരി ബിസി.. 45 ആയപ്പോഴേക്കും പല പിള്ളേരുടെയും "അച്ഛാ, ഒന്ന് സൈഡിലേക്ക് മാറി നിന്നേ.." എന്ന attitude, അല്ലെങ്കിൽ കുട്ടികൾ വീട് വിട്ട് ഉപരിപഠനത്തിന് പോകുക എന്നത് കൊണ്ടൊക്കെ ഉണ്ടാകുന്ന ഏകാന്തത കൊണ്ടായിരിക്കണം ഈ മെസ്സേജ് പ്രളയം.. (ഇങ്ങനെയാകണമെന്നില്ല.. എന്റെയൊരു തോന്നൽ മാത്രം).
എന്തായാലും പല ഗ്രൂപ്പുകളും നിലനിക്കുന്നത് ഈ ആശംസാ അനുശോചന സന്ദേശങ്ങൾ കൊണ്ട് മാത്രമാണ്. പലരും അവരുടെ presence രേഖപ്പെടുത്തുന്നത് ഇങ്ങനെയുള്ള മെസ്സേജുകൾ കൊണ്ടാണ്. പലരും, അവർക്ക് വേണ്ടപ്പെട്ടവരിൽ നിന്നും കിട്ടാത്ത ആശംസകളും അനുശോചനങ്ങളും ഇത്തരം ഗ്രൂപ്പുകളിൽ നിന്നും കിട്ടുന്നത് കൊണ്ട് തൃപ്തരാകുന്നു.. അതിനാൽ ഈ സന്ദേശങ്ങൾ ഇനിയും തുടരുന്നതിൽ പ്രശ്നമൊന്നുമില്ല...
അതിനാൽ എന്റെ വകയും ഒരെണ്ണം കിടക്കട്ടെ.. ആരെങ്കിലും വായിച്ച് ഇതുവരെ എത്തിയെങ്കിൽ.. Happy New Year.. 2023